---
title: "കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ; ആലുവയിലെ വീട്ടിൽ അന്ന് എത്തിയവരെ ചോദ്യം ചെയ്യും, റമീസിനെ കസ്റ്റഡിയിൽ വാങ്ങും"
english_title: "23-year-old woman's suicide in Kothamangalam; Those who were at her house in Aluva on that day will be questioned, Ramis will be taken into custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308385/23-year-old woman's suicide in Kothamangalam; Those who were at her house in Aluva on that day will be questioned, Ramis will be taken into custody"
published_at: "2025-08-14T06:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d3cb259957_1000291567.png"
keywords: []
---

# കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ; ആലുവയിലെ വീട്ടിൽ അന്ന് എത്തിയവരെ ചോദ്യം ചെയ്യും, റമീസിനെ കസ്റ്റഡിയിൽ വാങ്ങും

> **Lead Summary:** കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്‌ത കേസിൽ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്‌ച കസ്റ്റഡിയിൽ വാങ്ങും.

## Article Content

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്‌ത കേസിൽ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്‌ച കസ്റ്റഡിയിൽ വാങ്ങും.

അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ആലുവയിലെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോൾ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്തശേഷം റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും.

ഇവർക്ക് പുറമെ റമീസിൻ്റെ സുഹൃത്തും കേസിൽ പ്രതിയാകും എന്നാണ് സൂചന. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു.

റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എൻഐഎ അന്വേഷിക്കണമെന്നാ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആവശ്യം.

അതേസമയം കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണവുമായി കുടുംബം.

എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകൾ ആത്മഹത്യ ചെയ്‌തത്‌ മതപരിവർത്തനത്തെ ശ്രമം മൂലമാണെന്നാണ് മാതാവ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

പൊലീസ് കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം, കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവം അന്വേഷിക്കാൻ 10 അംഗ സംഘത്തെ നിയോഗിച്ചു.മൂവാറ്റുപുഴ ഡിവൈഎസ്പ‌ിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ സംഘത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്‌തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പൊലീസിന്റെ നിഗമനം.അഗാധ പ്രണയത്തിനിടയിലും റമീസ് തന്റെ ഫോൺ പോലും എടുക്കാതായത് പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308385/23-year-old woman's suicide in Kothamangalam; Those who were at her house in Aluva on that day will be questioned, Ramis will be taken into custody)